ലക്‌നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് ജങ്ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി. അയോദ്ധ്യ കന്റോൺമെന്റ് എന്നാണ് പുതിയ പേര്. കഴിഞ്ഞ മാസം യുപി സർക്കാർ പേര് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേയുടെ പുതിയ അറിയിപ്പ്.
ഫൈസാബാദ് സ്റ്റേഷൻ ഇനി മുതൽ അയോദ്ധ്യ കന്റോൺമെന്റ് എന്നറിയപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. എവൈസി എന്നായിരിക്കും പുതിയ സ്റ്റേഷൻ കോഡ്. വടക്കൻ റെയിൽവേ ഡിവിഷൻ പിആർഒ ദീപക് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഫൈസാബാദ് ജില്ലയെ അയോദ്ധ്യ എന്ന് പുനർനാമകരണം ചെയ്ത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് റെയിൽ വേ സ്‌റ്റേഷന്റെ പേരും അയോദ്ധ്യ എന്ന് മാറ്റിയത്. 2018 നവംബറിൽ ദീപാവലി ദിനത്തിലാണ് ഫൈസാബാദിനെ അയോദ്ധ്യ എന്ന് പുനർനാമകരണം ചെയ്തത്.
Comments