കാബൂൾ: അഫ്ഗാൻ മേഖലയിൽ സൈനിക താവളം വീണ്ടും പുന:സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പ്രതിരോധിക്കാനൊരുങ്ങി റഷ്യ. റഷ്യയുടെ വിദേശകാര്യ മന്ത്രി സെർഗേ ലാവ്‌റോവാണ് കടുത്ത വിമർശനം ഉന്നയിച്ചത്. മേഖലയിൽ വിദേശശക്തികളുടെ കടന്നുകയറ്റം ഭീകരത വ്യാപിപ്പിക്കുമെന്നാണ് റഷ്യയുടെ കണ്ടെത്തൽ. രാജ്യങ്ങളുടെ അഖണ്ഡതയ്‌ക്കുമേൽ അമേരിക്കയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഉപേക്ഷിക്കേണ്ട വന്നതോടെ മേഖലയിൽ ഒരിടത്തും സൈനികതാവളമില്ലാത്തത് അമേരിക്കയെ കാര്യമായി അലട്ടുകയാണ്. തങ്ങൾക്കു നേരെയുള്ള അൽ ഖ്വായ്ദാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താൻ, കിർഗിസ്താൻ, ഉസ്‌ബെകിസ്താൻ എന്നീ രാജ്യങ്ങളിലെവിടേയും ഒരു താവളം എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്. മേഖലയിൽ അമേരിക്കയുടെ സൈനിക താവളമെന്നതിനെ ശക്തമായി എതിർത്താണ് റഷ്യ രംഗത്തെത്തിയത്.
അൽ ഖ്വായ്ദക്കെതിരെ അമേരിക്ക ശക്തമായ സൈനിക നടപടി തുടരുമെന്നാണ് പെന്റഗൺ വ്യക്തമാക്കുന്നത്. അത് ലോകത്തിന്റെ ഏതുഭാഗത്ത് നിന്ന് പ്രവർത്തിച്ചാലും ദുരന്തം അനുഭവിക്കുക അഫ്ഗാനിസ്ഥാനിലെ ജനങ്ങളായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകുകയാണ്.
















Comments