ലകനൗ : പ്രകാശനാളങ്ങളുടെ ഉത്സവത്തെ വരവേൽക്കാനൊരുങ്ങി രാജ്യം.അയോദ്ധ്യയിൽ ഇത്തവണ ആഘോഷങ്ങൾ പൊടിപൊടിക്കും. ദീപാവലിയെ വരവേൽക്കാനായി ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ് പ്രദേശവാസികൾ.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ദീപങ്ങൾ തെളിയിച്ചും മധുരം പങ്കിട്ടും ദീപാവലി ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്.ആഘോഷങ്ങളുടെ ഭാഗമായി 12 ലക്ഷം മൺചിരാതുകളാണ് തെളിയിക്കുക.
സരയുനദിക്കരയിൽ 9 ലക്ഷം ദീപങ്ങൾ അയോദ്ധ്യയെ പ്രകാശപൂരിതമാക്കും.കഴിഞ്ഞവർഷം സരയൂ നദിയുടെ തീരത്ത് 5,84,572 മൺവിളക്കുകൾ തെളിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. ഈ വർഷം റെക്കോഡ് പുതുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
നഗരിയിൽ ഏഴ് തലങ്ങളിലായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.സുരക്ഷ ശക്തിപ്പെടുത്താൻ പോലീസിനെയും പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനെയും പ്രത്യേക സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
















Comments