ന്യൂഡല്‍ഹി : സാധാരണക്കാർക്ക് ആശ്വാസമേകി ദീപാവലി സമ്മാനവുമായി മോദി സർക്കാർ. രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയും കുറയ്‌ക്കാനുള്ള തീരുമാനമാണ് മോദി സർക്കാർ പ്രഖ്യാപിച്ചത് . ഇന്ധനവിലയിലെ കുറവ് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം . കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത് . എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനങ്ങളും എക്‌സൈസ് തീരുവ കുറയ്‌ക്കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയും .
ഡീസലിനും പെട്രോളിനുമുള്ള എക്‌സൈസ് തീരുവ കുറയ്‌ക്കുന്നത് ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്‌ക്കുകയും ചെയ്യുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവ വ്യത്യാസപ്പെടുന്നതിനാൽ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധനനിരക്ക് വ്യത്യസ്തമാണ്.
രാജ്യത്ത് ഊര്‍ജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റേയും ഡീസലിന്റേയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
Comments