ഗ്ലാസ്‌ഗോ: ആഗോള പരിസ്ഥിതി ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാര്യക്ഷമതയെ അംഗീകരിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഓരോ മണിക്കൂറിലും പുറത്തുവരികയാണ്. ലോകനേതാക്കൾ ഇന്ത്യയിലുണ്ടായിരിക്കുന്ന മാറ്റമാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന കാലാവസ്ഥ സംരക്ഷണ പരിശ്രമങ്ങളെ എടുത്തുപറയുകയാണ്. അവരുടെ പ്രസംഗത്തിലും മറ്റ് അനൗപചാരിക സംഭാഷണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളും നടപ്പാക്കൽ രീതികളും വിശദീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് നിലവിൽ വൈറലാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഊർജ്ജപ്രതിസന്ധി വിഷയത്തിലെ പ്രത്യേക സെഷനിൽ സംസാരിക്കാൻ ക്ഷണിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വീഡിയോയാണ് വൈറലായത്.കൗതുകത്തോടേയും ചെറുചിരിയോടേയും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണം സ്വീകരിക്കുന്നതും വീഡിയോയവിൽ ദൃശ്യമാണ്. ലക്ഷണക്കണക്കിന് പേരാണ് രാജീവ്ചന്ദ്രശേഖർ എം.പിയുടെ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.
PM @narendramodi as introduced by @BorisJohnson 🙏🏻🙏🏻👍🏻🇮🇳😊pic.twitter.com/8ScOoUY5VF
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) November 3, 2021
ഇന്ന് ലോകത്തിൽ സൂര്യപ്രകാശത്തെ എങ്ങനെ ഉപയോഗിക്കാമെന്നറിയാവുന്ന ഒരാളുണ്ട്.അത് കാണിച്ചുതന്ന വ്യക്തി നമുക്കൊപ്പമുണ്ടെന്നും പറഞ്ഞാണ് ബോറിസ് ജോൺസൻ പ്രസംഗം ആരംഭിച്ചത്. ജോൺസന്റെ വാക്കുകളെ ലോകനേതാക്കൾ നീണ്ട കയ്യടിയോടെയാണ് വരവേറ്റത്.
‘ നമുക്കറിയാം എങ്ങനെയാണ് ഈ ഊർജ്ജപ്രതിസന്ധികളെ മറികടക്കാൻ നടക്കുന്ന പരിശ്രമങ്ങളെന്തൊക്കെയാണെന്ന്. അതിനായി നാം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇന്ന് ആ പ്രതിസന്ധി പരിഹരിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന ഒരാൾ ഇന്ന് നമുക്കൊപ്പമുണ്ട്. അദ്ദേഹം കൈവരിച്ച അത്ഭുതകരമായ നേട്ടം അദ്ദേഹത്തിന്റെ നാട്ടിൽ, ഇന്ത്യയിൽ ദൃശ്യവുമാണ്. ഒരു മണിക്കൂറിലെ സൂര്യപ്രകാശംമതി ഒരു വർഷം മുഴുവൻ ഭൂമിയിലെ മനുഷ്യരുടെ ആവശ്യം നിറവേറ്റാൻ’ എന്നദ്ദേഹം തെളിയിക്കുന്നു. അത് നമ്മളിന്ന് തിരിച്ചറിയുന്നു. അത് അറിയാവുന്ന അത് തെളിയിച്ച അതെങ്ങനെ നടപ്പാക്കാമെന്ന് കാണിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ് ഇവിടെയുള്ളത്. സുഹൃത്തുക്കളെ ഞാൻ നിങ്ങൾക്കേവർക്കുമായി ക്ഷണിക്കുന്നു. ഇത് ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരു നരേന്ദ്രമോദി’ അദ്ദേഹത്തെ തന്റെ ആശയങ്ങൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് സ്‌നേഹപൂർവ്വം ക്ഷണിക്കുകയാണ്’ ബോറിസ് ജോൺസൻ പറഞ്ഞു.
















Comments