ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ മികച്ച ജയത്തോടെ വമ്പന്മാർ. മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിച്ച്, സ്‌പോർട്ടിംഗ്, അജാക്‌സ്, ഇന്റർ മിലാൻ, യുവന്റസ് എന്നീ ടീമുകൾ എതിരാളികളുടെ വല നിറച്ചപ്പോൾ മിലാനും യുണൈറ്റഡും പി.എസ്.ജിയും സമനിലകുരുക്കിൽ വീണു.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ലിവർപൂൾ, വിയ്യാറൽ,യുവന്റസ്, ലെലെ, ബാഴ്‌സലോണ, റയൽമാഡ്രിഡ് എന്നീ ടീമുകളും ജയം സ്വന്തമാക്കി. ഗോൾ മഴ പെയ്യിച്ചാണ് സിറ്റിയും സ്‌പോർട്ടിംഗും യുവന്റസും ബയേണും എതിരാളികളെ തകർത്തത്. യുവന്റസ് 4-2ന് സെനിത്തിനേയും ബയേൺ 5-2ന് ബെനഫിക്കയേയും കെട്ടുകെട്ടിച്ചു. സ്‌പോർട്ടിംഗ് ബേസിറ്റാസിനെ 4-0ന് തോൽപ്പിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി 4-1നാണ് ക്ലബ്ബ് ബ്രൂഗയെ തകർത്തത്.
2-2നാണ് പി.എസ്.ജി ആർ.ബി.ലീപ്‌സിഗിനോട് സമനിലയിൽ കുരുങ്ങിയത്. എസി മിലാനെ പോർട്ടോ 1-1നും മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-2ന് അത്‌ലാന്റയും പിടിച്ചുകെട്ടി.
Comments