ലണ്ടൻ: ചാമ്പ്യൻ ലീഗിൽ ലിവർപൂൾ പ്രീക്വാർട്ടറിൽ കടന്നു. ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി സീസണിൽ തോൽവി അറിയാത്ത 25 മത്സരങ്ങളാണ് ലിവർപൂൾ പൂർത്തിയാക്കിയത്. സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്.
ഗ്രൂപ്പ് ബിയിലെ നാലാം മത്സരത്തിലാണ് ലിവർപൂൾ ആധിപത്യം നിലനിർത്തിയത്. കളിയുടെ 13-ാം മിനിറ്റിൽ ഡീഗോ ജോട്ടയും 21-ാം മിനിറ്റിൽ സാദിയോ മാനേയുമാണ് ഗോളുകൾ നേടിയത്.
രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി അതിഗംഭീര ജയമാണ് ക്ലബ്ബ് ബ്രൂഗയ്‌ക്കെതിരെ സ്വന്തമാക്കിയത്. കളിയുടെ 15-ാം മിനിറ്റിൽ ഫിൽ ഫോഡനാണ് ഗോൾമഴയ്‌ക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകൾ വീണത്. 54-ാം മിനിറ്റിൽ റിയാദ് മഹ്രെസും, 72-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗും കളിയുടെ അവസാന നിമിഷം ഗബ്രിയേൽ ജീസസ് നാലാം ഗോളും നേടി ജയം ആധികാരികമാക്കി. ക്ലബ്ബ് ബ്രൂഗേയ്‌ക്കായി ജോൺ സ്‌റ്റോൺസ് 17-ാം മിനിറ്റിൽ ആശ്വാസ ഗോൾ നേടി.
Comments