ന്യൂഡല്‍ഹി: ഇന്ധനനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ബിഹാറും ഒഡീഷയും. ഒഡീഷ മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കുറച്ചു. നാളെ അര്‍ധരാത്രി മുതലാകും ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. വാറ്റ് കുറയ്‌ക്കുന്ന ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. ബിഹാറിലും മൂല്യവര്‍ദ്ധിത നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിന് 3.20 രൂപയും ഡീസലിന് 3.90 രൂപയുമാണ് കുറച്ചത്.
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍ മൂല്യവര്‍ദ്ധിത നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ വാറ്റ് നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, അസം, ത്രിപുര, കര്‍ണാടക, ഗോവ, ഗുജറാത്ത്, കര്‍ണാടക, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചത്. ഉത്തര്‍പ്രദേശില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു.
ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസല്‍ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. ഉത്തരാഖണ്ഡില്‍ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്. അതേസമയം കേരളത്തില്‍ വാറ്റ് കുറയ്‌ക്കില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
















Comments