ന്യൂഡൽഹി : ദീപാവലി പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്ക് വച്ച ഇന്ത്യയുടെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ രാമചന്ദ്രൻ രമേശിന് വിമർശനം . ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതാണ് ദീപാവലി ആഘോഷിക്കാനുള്ള ശരിയായ മാർഗം എല്ലാവർക്കും ദീപാവലി ആശംസകൾ എന്ന കുറിപ്പോടെ പടക്കവുമായി നിൽക്കുന്ന ചിത്രമാണ് ചെസ്സ് മാന്ത്രികൻ പങ്ക് വച്ചത് .
സ്വന്തം വസതിക്ക് പുറത്ത് പടക്കങ്ങളുമായി നിൽക്കുന ചിത്രമാണിത്. ഇതിനെതിരെയാണ് കപട പരിസ്ഥിതി പ്രവർത്തകരും, ഇടതുപക്ഷ-ലിബറൽ ലോബിയും രംഗത്തെത്തിയത് . പടക്കം പൊട്ടിക്കുന്നതും കുറ്റിക്കാടുകൾ കത്തിക്കുന്നതും ഇതിനകം തന്നെ ദുർബലമായ ഡൽഹിയുടെ അന്തരീക്ഷത്തിന് വളരെയധികം സമ്മർദ്ദം ചെലുത്തുന്നു. ശാശ്വത പരിഹാരമല്ലെങ്കിലും പടക്കങ്ങൾ നിരോധിക്കുന്നതാണ് നല്ലതെന്നും ചിലർ പറഞ്ഞു . മാത്രമല്ല ഇത്തരത്തിൽ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചത് മണ്ടത്തരമാണെന്നാണ് ചിലർ കമന്റ് ചെയ്തത് . അങ്ങനെയെങ്കിൽ ഈ മണ്ടത്തരം അഞ്ച് വയസ്സ് മുതൽ ചെയ്യുന്നുവെന്ന് രാമചന്ദ്രൻ രമേശ് മറുപടി നൽകി .
പടക്കങ്ങൾ പൊട്ടിക്കുമ്പോൾ അവ ദോഷകരമായ നൈട്രസ് ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ പുറത്തുവിടുന്നു എന്ന് കാട്ടിയാണ് പല സംസ്ഥാനങ്ങളും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചത് .
















Comments