ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഉയർന്നതായി റിപ്പോർട്ട്. ഡൽഹിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയർന്നതായി കേന്ദ്ര മലിനീകരണ ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം 314 ആയിരുന്ന ഗുണനിലവാര സൂചിക 334 ആയി ഉയർന്നു. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയതായാണ് റിപ്പോർട്ട്.
ഡൽഹിയിൽ അന്തരീക്ഷം മൂടിയ നിലയിലാണ് ഇപ്പോൾ തുടരുന്നത്. നോയിഡയിലും ഘാസിയാബാദിലും വലിയ രീതിയിൽ മലിനീകരണ തോത് ഉയർന്നിട്ടുണ്ട്. ഫരീദാബാദ്, ഗുഡ്ഗാവ് പ്രദേശങ്ങളിലും വായു മലിനീകരണം കൂടുതലാണ്. വായു ഗുണനിലവാര സൂചിക 400ന് മുകളിലെത്തിയാൽ സ്ഥിതി അതീവ ഗുരുതരമാകും.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എങ്കിലും വാഹനങ്ങളിൽ നിന്നുള്ള പുകയും വൈക്കോൽ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം ഇനിയും കൂട്ടുമെന്നാണ് പ്രവചനം.
















Comments