തിരുവനന്തപുരം: നവംബർ 9 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. ബസ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് മിനിമം ആറ് രൂപയും തുടർന്നുള്ള ചാർജ് 50 ശതമാനവും ആക്കുക, കൊറോണ കാലം കഴിയുന്നതുവരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവയ്‌ക്കുന്നത്.
ഇന്ധന വിലവർധന താങ്ങാവുന്നതിനും അപ്പുറമാണെന്നും യാത്രാനിരക്ക് വർദ്ധിപ്പിക്കണം എന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നത്. അനിശ്ചിതകാല സമരം ആരംഭിക്കുന്നത് മുതൽ ദിവസവും ഓരോ ജില്ലയിൽ നിന്നുമുള്ള ബസ്സുടമകൾ സെക്രട്ടറിയേറ്റിനു മുന്നിൽ റിലേ സത്യാഗ്രഹം നടത്തും
ഇനിയും ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്നും ബസ് ഉടമകൾ പറയുന്നു. ബസ് ഉടമകൾ ആത്മഹത്യയുടെ വക്കിലാണ്. വിദ്യാർത്ഥികളുടെ ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കണം. കൊറോണക്കാലത്ത് 12000 ബസുകൾ ഉണ്ടായിരുന്നിടത്ത് ഇന്നുള്ളത് ആറായിരം ബസുകൾ മാത്രമാണെന്നും ബസ് ഉടമകൾ പറയുന്നു.
Comments