കാബൂൾ: താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചത് ഏഷ്യൻ മേഖലയിലെ ഇസ്ലാമിക മതമൗലിക വാദം അതിവേഗം ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. തെക്കൻ ഏഷ്യയിലെ എല്ലാ രാജ്യങ്ങ ളിലും അമേരിക്ക സൈനിക പിന്മാറ്റം തീരുമാനിച്ചതുമുതൽ താലിബാൻ അനുകൂല ഇസ്ലാ മിക സംഘടനകൾ അവരുടെ ബന്ധം ശക്തമാക്കിയെന്നാണ് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
തെക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിലെ എല്ലാ മതമൗലികവാദ സംഘടനകളും ഒരുപോലെ ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ട്. ആഗോള തലത്തിൽ ഇസ്ലാമിക ഭീകരതയെ പിന്തുണയ്‌ക്കുന്ന ഒരു രാജ്യമെന്ന തുറന്ന പ്രഖ്യാപനം നടത്തിയതോടെ താലിബാൻ ഭീകരസംഘടനകളുടെ സുരക്ഷിത താവളമായിരിക്കുന്നു വെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്‌ട്ര തലത്തിൽ ഭീകതയ്‌ക്കെതിരെ പഠനം നടത്തുന്ന റേച്ചൽ അവ്‌റാഹാമാണ് ഭീകരത വർദ്ധിക്കുന്നതായി തെളിവ് നിരത്തുന്നത്.
ബംഗ്ലാദേശിലും പാകിസ്താനിലും ന്യൂനപക്ഷങ്ങളായ ഹിന്ദു-സിഖ് പൗരന്മാർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സമീപകാല ആക്രമണങ്ങൾ മാസങ്ങൾക്കുമുന്നേ തീരുമാനിച്ചു റപ്പിച്ചതാണെന്നും അവ്‌റാഹാം പറഞ്ഞു. മതമൗലികവാദികൾ പ്രശ്‌നങ്ങൾ മന:പൂർവ്വം സൃഷ്ടിക്കാൻ എല്ലാ അവസരവും ഉപയോഗിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
















Comments