കൊച്ചി : താൻ പറഞ്ഞ കാര്യങ്ങളിലെ വസ്തുതകൾ മറച്ച് പിടിച്ച് വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു . മാദ്ധ്യമപ്രവർത്തനം കുറെക്കാലം താനും ചെയ്തതാണെന്നും , .അത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
വാർത്തകൾ വളച്ചൊടിച്ചും യാഥാർത്ഥ്യത്തെ മറച്ചുവെച്ചും തങ്ങൾക്ക് താല്പ്പര്യമുള്ള പാർട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാദ്ധ്യമപ്രവർത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക .(അത് വായനക്കാർക്ക് വിട്ടുകൊടുക്കുന്നു ) അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റിപ്പോർട്ടർ ചാനൽ സംശയമുണ്ടെങ്കിൽ എന്റെ വീഡിയോയും ഇവന്മാരുടെ റിപ്പോർട്ടിംഗ് രീതിയും നോക്കുക – അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാനുള്ള ജനപ്രതിനിധികള്‍ ജനപ്രതിനിധികളുടെ വീടുകളിലേക്കാണ് പ്രക്ഷോഭങ്ങൾ നടത്തേണ്ടത് എന്നും , അതിനാണ് അണികളും, ജനങ്ങളും തയ്യാറാകേണ്ടതെന്നും സൂചിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
















Comments