ഷിംല: ഹിമാചലിൽ വീടിന് പുറത്ത് കളിക്കുകയായിരുന്ന അഞ്ചുവയസുകാരനെ വന്യമൃഗം കൊണ്ടുപോയി.ഏത് മൃഗമാണെന്ന് വ്യക്തമല്ല. വീടിന് പുറത്ത് ഇളയ സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് കാണാതായത്.
കുട്ടിയുടെ സഹോദരനാണ് സംഭവം വീട്ടിൽ അറിയിച്ചത്. തുടർന്ന് വനംവകുപ്പും പോലീസും സംയുക്തമായി മേഖലയിൽ തിരച്ചിൽ ആരംഭിച്ചു.
സമീപത്തുനിന്ന് വസ്ത്രത്തിന്റെ ഭാഗവും രക്തകറയും ലഭിച്ചിട്ടുണ്ട്. എന്നാലിത് കാണാതായ കുട്ടിയുടേതാണോ എന്ന് കാര്യത്തിൽ വ്യക്തതയില്ല.
മൂന്ന് മാസത്തിനിടെ ഷിംലയിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റിൽ കൻലോഗിൽ നിന്ന് അഞ്ചുവയസുകാരിയെ പുള്ളിപ്പുലി കടിച്ച് കൊന്നിരുന്നു.
















Comments