ലക്നൗ : ഉത്തർപ്രദേശിൽ സായിബാബ ക്ഷേത്രത്തിന് നേരെ ആക്രമണം . മഹോബയിലെ സായി ബാബ ക്ഷേത്രമാണ് അജ്ഞാതരായ ചില അക്രമികൾ തകർത്തത് . വിഗ്രഹങ്ങൾ കാട്ടിൽ ഉപേക്ഷിച്ച ശേഷം തൽസ്ഥാനത്ത് കബർ നിർമ്മിക്കുകയും ചെയ്തു. ക്ഷേത്രത്തിന് പച്ച നിറവും പൂശിയിട്ടുണ്ട്.
രാവിലെ ഗ്രാമവാസികളാണ് സംഭവം കണ്ട് പോലീസിൽ അറിയിച്ചത് . മഹോബ പോലീസ് സ്ഥലത്തെത്തി കല്ലറ നീക്കം ചെയ്തു. ഗ്രാമവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിന് വെള്ള നിറവും പൂശി. ഗ്രാമവാസികൾ സായിബാബയുടെ വിഗ്രഹം സ്ഥലത്ത് പുനഃസ്ഥാപിക്കുകയും ചെയ്തു . പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
അഡീഷണൽ എസ്പി ആർ കെ ഗൗതമും എഡിഎം രാംസുരേഷ് വർമയും സ്ഥലം സന്ദർശിച്ച് പഴയ രീതിയിൽ ആരാധന തുടരാൻ ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു . ഒറ്റരാത്രികൊണ്ട് ഒരു ശവകുടീരം നിർമ്മിക്കാനും പെയിന്റ് ചെയ്യാനും ആർക്കും കഴിയില്ലെന്നും ഇതിനു പിന്നിലെ കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Comments