കൊച്ചി : ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി.പിജി ജോസഫിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എറണാകുളം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി നടത്തിയ റോഡ് ഉരോധത്തെ തുടർന്നുള്ള സംഭവത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. കൊറോണ മാർഗ നിർദേശങ്ങൾ പാലിക്കാതെയായിരുന്നു കോൺഗ്രസ് സമരം. റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്ന് നൽകണമെന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്ന് ജോജുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതിഷേധത്തിന്റെ മറവിൽ രണ്ടു മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചതായും ജോജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം കേസിൽ ഒത്തുതീർപ്പ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജോജുവിന്റെ അഭിഭാഷകൻ പറഞ്ഞു.ജോജുവിനെതിരായ കോൺഗ്രസ് നേതാക്കളുടെ മോശം പ്രസ്താവനകൾ പിൻവലിക്കണമെന്നാണ് ആവശ്യം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ എന്നിവരുമായി ഒത്തുതീർപ്പ് ചർച്ച നടന്നു. ഒരു രാഷ്‌ട്രീയ പാർട്ടിയോടും ജോജുവിന് വിരോധമില്ലെന്ന് ജോജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
















Comments