തൃശ്ശൂർ: സ്റ്റുഡിയോയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന ക്യാമറ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. തൃശ്ശൂർ നെന്മണിക്കര മടവാക്കര സ്വദേശി സുമേഷാണ് അറസ്റ്റിലായത്.
ആമ്പല്ലൂർ സെന്ററിലെ ജയൻസ് സ്റ്റുഡിയോയിലാണ് പ്രതി മോഷണം നടത്തിയത്. 2,30,000 രൂപ വിലവരുന്ന ക്യാമറയാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ ചെവ്വാഴ്ചയാണ് പ്രതി ക്യാമറ മോഷ്ടിച്ചത്. ഇതിനെ തുടർന്ന് സ്റ്റുഡിയോ ഉടമ നകൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിൽ മോഷ്ടിച്ച ക്യാമറ തൃശ്ശൂരിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. പുതുക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.എൻ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Comments