ഇസ്ലാമാബാദ്: താലിബാൻ ഭീകരർക്ക് നയതന്ത്ര പിന്തുണയുമായി പാകിസ്താൻ. ഇസ്ലാമാബാദിലെ അഫ്ഗാൻ എംബസി താലിബാന് ഔദ്യോഗികമായി കൈമാറിക്കൊണ്ടാണ് ഇമ്രാൻ ഭരണകൂടം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
അഫ്ഗാൻ ഭരണം രക്തരൂക്ഷിതമായ അക്രമത്തിലൂടെ പിടിച്ചെടുത്ത താലിബാന് തുടക്കം മുതൽ പാകിസ്താനാണ് സഹായം നൽകിയിരുന്നത്. ലഷ്‌ക്കർ, ജയ്‌ഷെ ഭീകരർ ക്കൊപ്പം പാക് സൈനിക മേധാവികളും താലിബാന് എല്ലാ നയതന്ത്ര- സൈനിക സഹായ ങ്ങളും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ അഫ്ഗാൻ ഭരണകൂടം ഉപേക്ഷിച്ച എംബസി താലിബാന് കൈമാറിയിരിക്കുന്നത്.
ലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളാണ് പാകിസ്താനിലുള്ളത്. അവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കി നാട്ടിലേക്ക് തിരികെ അയക്കേണ്ടതുണ്ട്. അഫ്ഗാൻ എംബസി തുറന്നുകൊടുത്തതിന് ഔദ്യോഗികമായി പാകിസ്താൻ നിരത്തുന്ന പ്രധാനവാദം അഭയാർത്ഥി പ്രശ്‌നമാണ്.
















Comments