മുംബൈ: മഹാരാഷ്‌ട്രയിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്ത് രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗറിലെ ജില്ലാ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ നില അതീവ ഗുരുതരമാണ്.
ആശുപത്രിയുടെ ഐസിയു-കൊറോണ വാർഡിലാണ് തീപിടിത്തമുണ്ടായത്. ആകെ 17 രോഗികളാണ് ഐസിയുവിലുണ്ടായിരുന്നത്. നിലവിൽ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലെ കൊറോണ വാർഡിലേക്ക് മാറ്റി. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം.
















Comments