ലക്‌നൗ : ടി-ട്വന്റി ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചതിന് ഭാര്യക്കെതിരെ പരാതി നൽകി ഭർത്താവ്. ഉത്തർപ്രദേശിലെ രാംപൂരിലാണ്‌സംഭവം. ഇഷാൻ മിയ എന്ന യുവാവ് ആണ് ഭാര്യക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയത്.
പാകിസ്താൻ ജയിച്ചതിന് പിന്നാലെ ഭാര്യ റാബിയ ഷമ്മിയുടെ വീട്ടിൽ പടക്കം പൊട്ടിച്ച് ആഘോഷ പ്രകടനം നടത്തുകയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുകയും ചെയ്‌തെന്ന് ഭർത്താവ് ആരോപിച്ചു. ഇന്ത്യയെ കളിയാക്കി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് യുവാവ് പരാതിയിൽ വ്യക്തമാക്കി. സംഭവം നടന്നതിന് പിന്നാലെ ഇരുവരും പിരിഞ്ഞാണ് താമസം.
ഇതിന് മുൻപ് സമാന രീതിയിൽ ആഗ്രയിലെ എൻജിനീയറിങ് കോളജിൽ പാക് വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ കോളേജിൽ നിന്ന് പുറത്താക്കി.പാക് വിജയം സ്റ്റാറ്റസാക്കിയതിന് രാജസ്ഥാനിൽ സ്‌കൂൾ അധ്യാപികയെ പുറത്താക്കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
















Comments