കണ്ണൂർ: കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര തലവൻ പിടിയിൽ. മുരകൻ എന്ന് വിളിപ്പേരുള്ള ഗൗതമാണ് പിടിയിലായത്. എൻഐഎയാണ് ഇയാളെ പിടികൂടിയത്. 2017ലെ ആയുധ പരിശീലനത്തിൽ പങ്കാളിയായിരുന്നു മുരുകനെന്നാണ് ലഭിക്കുന്ന വിവരം.
കണ്ണൂരിലെ പാപ്പിനിശ്ശേരിയിൽ വെച്ചാണ് മുരുകനെ എൻഐഎ സംഘം പിടികൂടുന്നത്. മുരുകൻ ആയുധ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഏറെ കാലമായി പാപ്പിനിശ്ശേരി പരിസരങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുരുകൻ പിടിയിലാകുന്നത്.
ഇന്നലെ രാത്രിയാണ് മുരുകൻ പിടിയിലായതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കമ്യൂണിസ്റ്റ് ഭീകരരുടെ സന്ദേശ വാഹകനായാണ് മുരുകുൻ പ്രവർത്തിക്കുന്നത്. മുരുകന്റെ കൂട്ടാളികളായ രണ്ട് പേർ കൂടി എൻഐഎയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന.
തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേൽമുരുഗൻ, അജിത് എന്നിവർ ഉൾപ്പെടെ 19 പേരാണ് കേസിലെ പ്രതികൾ. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് ഒരു മാസം മുമ്പാണ് എൻ ഐ എ ഏറ്റെടുത്തത്.
















Comments