ഇടുക്കി: ബേബി ഡാം ബലപ്പെടുത്തുന്നതിന് സംസ്ഥാനത്തെ മരം മുറിക്കാൻ അനുമതി നൽകിയ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഡീൻ കുര്യാക്കോസ് എംപി. സർക്കാരിന്റേത് ആത്മാർത്ഥതയില്ലാത്ത സമീപനമാണെന്നും കേരളം ഭരിക്കുന്നത് തമിഴ്‌നാട്ടിലെ മന്ത്രിമാരാണോയെന്നാണ് തോന്നുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ആത്മാർത്ഥതയില്ലാത്ത സമീപനമാണെന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഇടതുസർക്കാർ സ്വീകരിച്ചിരുന്നത്. അത് തുടക്കം മുതൽ അങ്ങിനെയാണ്. ഇപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെടുകയും ചെയ്തു. സത്യത്തിൽ കേരളം ഭരിക്കുന്നത് ഏത് സംസ്ഥാനത്തെ മന്ത്രിമാരാണെന്നും ഡീൻ ചോദിച്ചു.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴ്‌നാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സംരക്ഷിത വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്നായിരുന്നു സംസ്ഥാനത്തെ വനം വകുപ്പിന്റെ നിലപാട്. ഈ നിലപാട് മാറ്റി മരം മുറിക്കാൻ അനുമതി നൽകിയെന്ന ഉത്തരവാണ് ഇന്നലെ പുറത്തുവന്നത്. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദിയറിക്കുകയും ചെയ്തിരുന്നു.
















Comments