ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീണ്ടും ഗോവ സന്ദർശനത്തിനൊരുങ്ങി അരവിന്ദ് കെജ്‌രിവാൾ. തീരദേശ സംസ്ഥാനമായ ഗോവയിൽ ഡൽഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാൾ ഇന്നെത്തുമെന്ന് എഎപി അറിയിച്ചു.
മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ എഎപിയുടെ സീറ്റിൽ മത്സരിക്കുന്നത് പുതിയതായി പാർട്ടിയിൽ ചേരുന്ന പുടി ഗാവോങ്കറാണ്. ഇന്ന് കെജ്‌രിവാളിന്റെ സാന്നിദ്ധ്യത്തിൽ ഗാവോങ്കർ എഎപിയിൽ ചേരും. ഗോവയിലെ ട്രേഡ് യൂണിയൻ നേതാവാണ് പുടി ഗാവോങ്കർ. കഴിഞ്ഞ മാസം കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഗാവോങ്കർ എഎപിയിൽ ചേരാൻ തീരുമാനിച്ചത്.
ഇതിനിടെ ഏതാനും ആഴ്ചകൾക്ക് മുമ്പ് കെജ്‌രിവാൾ ഗോവ സന്ദർശനം നടത്തിയതും തുടർന്നുണ്ടായ പ്രഖ്യാപനവും വിവാദമായിരുന്നു. നിലവിൽ തീർത്ഥാടകർക്കായി പ്രഖ്യാപിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഗോവ മുഖ്യമന്ത്രിയുടെ പദ്ധതിയെ കെജ്‌രിവാൾ പേരുമാറ്റിയാണ് പ്രഖ്യാപിച്ചത്. ഒപ്പം തന്റെ പാർട്ടിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കോപ്പി മാസ്റ്റർ എന്നാണ് കെജ്‌രിവാളിനെ ഗോവ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് വിളിച്ചത്. ഇതിന് ശേഷമുള്ള രണ്ടാമത്തെ വരവാണ് ഇന്നത്തേത്.
















Comments