തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഇതിനായി നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നികുതി കുറയ്‌ക്കില്ലെന്നത് സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യമാണെന്നും സുധാകരൻ പറഞ്ഞു.
സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.സുധാകരൻ നിർവഹിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വഴി തടയുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു രീതിയിലും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആയിരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുക്കും. സെക്രട്ടറിയേറ്റ് മുതൽ പാളയം വെള്ളയമ്പലം വഴി രാജ്ഭവൻ വരെയാണ് പ്രതിഷേധം. ഇന്ധന നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്‌ക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.
















Comments