കൊച്ചി : നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച സംഭവത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. സംസ്ഥാന വ്യാപകമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങുമെന്നാണ് റിപ്പോർട്ട്.
വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ്. മുൻ കൊച്ചി മേയർ ടോണി ചമ്മണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.. ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വാഹനം ആക്രമിച്ചത് എന്ന് എഫ്ഐആറിൽ വ്യക്തമാക്കി. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം.
കഴിഞ്ഞ ദിവസം സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായിരുന്നു. കാക്കനാട് വാഴക്കാല കളപുരയ്‌ക്കൽ കെ.ബി ഷെരീഫിനെയാണ് ഇന്നലെ മരട് പോലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ആറുപേരെ അറസ്റ്റു ചെയ്യാനുണ്ട്.
അറസ്റ്റ് നടപടികൾ തുടങ്ങിയപ്പോൾ കോൺഗ്രസ് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. എന്നാൽ തന്നെ വ്യക്തിപരമായി അപമാനിച്ചതിന് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു ജോജുവിന്റെ നിലപാട്.
















Comments