മലപ്പുറം : പത്മശ്രീ ജേതാവ് ബാലൻ പൂതേരിയുടെ ഭാര്യ അന്തരിച്ചു. അർബുദത്തെ തുടർന്ന് രാവിലെയോടെയായിരുന്നു അന്ത്യം. പുരസ്‌കാരം വാങ്ങാനായി ബാലൻ പൂതേരി ഡൽഹിയിൽ എത്തിയപ്പോഴാണ് ഭാര്യയുടെ അപ്രതീക്ഷിത വിയോഗം.
അർബുദത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു ശാന്ത. ഇന്നലെ രാത്രിയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ശാന്തയുടെ സ്‌ംസ്കാരം വൈകീട്ട് കരിപ്പൂരിൽ നടക്കും.
സാഹിത്യമേഖലയിലെ അപൂർവ്വ സംഭാവനകൾക്കാണ് രാജ്യം ബാലൻ പൂതേരിയെ പത്മശ്രീ നൽകി ആദരിച്ചത്.
















Comments