തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നും നാളെയും മാറ്റന്നാളും ഓറഞ്ച് അലർട്ട്.
അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധത്തിനും വിലക്കുണ്ട്. അറബിക്കടലിൽ തീവ്രന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ മദ്ധ്യകിഴക്കൻ അറബിക്കടലിലും മദ്ധ്യ പടിഞ്ഞാറൻ അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
Comments