ഇടുക്കി :മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും അറിയാതെ ആണെന്നുള്ള വാദം കള്ളമെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത്.
മരം മുറിക്കുന്നതിനുള്ള അനുമതി നൽകുന്നതിന് മുന്നോടിയായി കേരളവും തമിഴ്‌നാടും ബേബി ഡാമിൽ പരിശോധന നടത്തിയതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ തീരുമാന പ്രകാരമമാണ് പരിശോധന നടന്നത്.ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാത്രമെടുത്തതാണെന്ന സർക്കാർ വാദം കള്ളമാണെന്നാണ് ഇതോടെ തെളിയുന്നത്.
2021 ജൂൺ കേരള-തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ബേബി ഡാം പരിസരത്ത് സംയുക്ത പരിശോധന നടത്തി. 15 മരങ്ങൾ മുറിക്കണമെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർനടപടികൾക്കായി മരം മുറിക്കാനുള്ള അനുമതി തേടി ഓൺലൈൻ അപേക്ഷയും നൽകിയിരുന്നു. മേൽനോട്ട സമിതി അദ്ധ്യക്ഷൻ ഗുൽഷൻ രാജാണ് കേരളത്തിന് കത്തയച്ചത്. ഈ കത്തിലാണ് വിവരങ്ങൾ ഉള്ളത്.എർത്ത് ഡാമും ബലപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമെ അപ്രോച് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെടുന്നു.ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർ നടപടിയും സ്വീകരിച്ചു.
















Comments