കൊല്ലം :ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കൊല്ലം കൊട്ടാരക്കര ഓഫിസിലേക്കാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്‌ക്കാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. ്പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പോലീസ് ലാത്തി വീശി.നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ക്യാമ്പ് ഓഫീസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടയാൻ പോലീസ് ശ്രമിക്കുന്നതിനിടെ ലാത്തി കൊണ്ട് പ്രവർത്തകരെ കുത്തുകയും തുടർന്ന് ലാത്തിവീശുകയുമായിരുന്നു.യുവമോർച്ച പ്രവർത്തകരായ അഖിൽ, സൂരജ്, കൊട്ടാരക്കര മണ്ഡലം ജനറൽ സെക്രട്ടറി അബീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
സംസ്ഥാനങ്ങളും ഇന്ധനനികുതി കുറയ്‌ക്കണമെന്ന കേന്ദ്രനിർദ്ദേശം കേരളം തള്ളിയിരുന്നു.പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചിട്ടും സംസ്ഥാനം കുറവ് വരുത്താത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.
















Comments