മുംബൈ: ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് മാധുരി ദീക്ഷിതിന്റെ മകൻ റയാൻ. ഇതിനു വേണ്ടി മാത്രം രണ്ട് വർഷത്തോളം കാലമാണ് റയാൻ മുടി വളർത്തിയത്. ദേശീയ ക്യാൻസർ ബോധവത്കരണ ദിനമായിരുന്നു നവംബർ ഏഴിന്. ഇതിനോട് അനുബന്ധിച്ചായിരുന്നു താര പുത്രൻ മുടി ദാനം ചെയ്തത്.
Not All Heroes Wear Capes…But mine did എന്ന ക്യാപ്ഷനോടെ മകൻ സലൂണിൽ മുടി മുറിയ്‌ക്കുന്ന വീഡിയോ മാധുരി ദീക്ഷിത് പങ്കുവെച്ചിട്ടുണ്ട്. മുടിയ്‌ക്ക് ആവശ്യത്തിന് നീളമുണ്ടാകാൻ രണ്ട് വർഷത്തോളം കാലം മുടി നീട്ടി വളർത്തിയിരുന്നു. മാധുരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്യാൻസർ രോഗികളുടെ മുടി കീമോ തെറാപ്പിയ്‌ക്ക് ശേഷം നഷ്ടപ്പെടുന്നതിൽ റയാന് വിഷമം ഉണ്ടായിരുന്നു. അങ്ങനെയാണ് മുടി ദാനം ചെയ്യാൻ റയാൻ തീരുമാനിച്ചതെന്ന് മാധുരി കുറിയ്‌ക്കുന്നു. റയാന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
















Comments