കണ്ണൂർ ; പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്ന് രാവിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരുടെ സംഘമാണ് മടപ്പുര ഓഫീസ് പ്രവര്‍ത്തനം ഏറ്റെടുത്തത്.
ഭക്തരുടെ പ്രതിഷേധത്തെ ഭയന്ന് കനത്ത പോലീസ് സുരക്ഷയോടെയാണ് ക്ഷേത്രം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ എത്തിയത് . മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സി.ഓഫീസര്‍ അജിത് പറമ്പത്ത്, തലശ്ശേരി ഹെഡ് ക്ലര്‍ക്ക് ടി.എസ്.സുരേഷ് കുമാര്‍, വില്ലേജ് ഓഫിസര്‍ രജിഷ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് മടപ്പുരയിലെത്തിയത്. രാവിലെ ആറ് മണിയോടെ ഓഫീസിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്താണ് ഓഫീസ് മുറിയില്‍ കയറി ചുമതലയേറ്റത്. വിശ്വാസികള്‍ക്ക് പ്രത്യക്ഷത്തില്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കാത്ത രീതിയിലായിരുന്നു ക്ഷേത്രം ഏറ്റെടുത്തത് .
സിപിഎമ്മിന്റെ ഒത്താശയോടെയാണ് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുത്തതെന്നാണ് ഭക്തരുടെ ആരോപണം . കഴിഞ്ഞ കുറച്ച് നാളുകളായി ക്ഷേത്രം പിടിച്ചെടുക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നുണ്ടായിരുന്നു . എന്നാൽ പലപ്പോഴും ഇത് ഭക്തരുടെ പ്രതിഷേധത്തിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു . എന്നാൽ ഇത്തവണ 200 ലെറെ പോലീസുകാരുടെ സുരക്ഷ ഒരുക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ ക്ഷേത്രം ഏറ്റെടുക്കാൻ എത്തിയത്.
















Comments