പട്‌ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് റെയ്ഡ് നടത്തി.749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു. 347 കേസുകൾ രജിസറ്റർ ചെയ്തു. മദ്യനിരോധനം നിലവിലുള്ള ബീഹാറിൽ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നാൽപ്പതിലധികം പേർക്കാണ് വിഷമദ്യദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
റെയ്ഡുകളിൽ 15,000 ലിറ്റർ വിദേശമദ്യവും 4,000 ലിറ്റർ നാടൻ മദ്യവും 500 ലീറ്റർ സ്പിരിറ്റും പിടികൂടി. മദ്യകള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന 71 വാഹനങ്ങളും എട്ടുലക്ഷം രൂപയും പിടികൂടി.
ഇന്ന് ബീഹാറിൽ വിഷമദ്യം കഴിച്ച് രണ്ടു പേർ കൂടി മരിച്ചിരുന്നു.മുസാഫുർ സിരാസിയ സ്വദേശികളാണ് മരിച്ചത്. വിഷമദ്യം കഴിച്ച രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.വ്യാജമദ്യം നിർമ്മിച്ചതായി സംശയിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി ഗ്രാമത്തിലെ മദ്യവ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി മുസാഫർപൂർ എസ്എസ്പി വ്യക്തമാക്കി.
















Comments