ബംഗളൂരു: കേരളത്തിലെ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രണ്ട് പേർ പോലീസ് പിടിയിൽ. ബി.ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് കേരള പോലീസിന്റെ പിടിയിലായത്. കർണാടകയിലെ മദൂരിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ തലവനെന്ന് കരുതുന്ന ആളാണ് കർണ്ണാടക സ്വദേശിയായ ബി.ജി കൃഷ്ണമൂർത്തി. കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടുന്നത്. ഇരുവരും കേരളം-തമിഴ്‌നാട്-കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ ഒട്ടേറെ കേസുകളിൽ പ്രതികളാണ്.
രണ്ട് ദിവസം മുൻപ് കണ്ണൂരിൽ പിടിയിലായ ഗൗതം എന്ന രാഘവേന്ദ്രയിൽ നിന്നാണ് പോലീസിന് കൃഷ്ണമൂർത്തിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാൾക്കായി അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരുന്നു. വയനാടിന്റെ അതിർത്തി മേഖലകളിലാണ് ഇവർ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
















Comments