മുംബൈ: നഗരത്തിൽ ഒരുമാസമായി സജീവമായിരുന്ന ഓട്ടോറിക്ഷാ മോഷ്ടാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ നാല് പേരെയാണ്‌പോലീസ് അറസ്റ്റ് ചെയ്തത്. സമദ് ഷെയ്ഖ് (24), സുഫിയാൻ ഖാൻ(25), റഫീഖ് ഖാൻ(24), അമീർ ഭട്ട് (25) എന്നിവരാണ് പിടിയിലായത്.
മുംബൈ നഗരത്തിൽ സർവ്വീസ് നടത്തിയിരുന്ന 50 ലധികം ഓട്ടോകൾ മോഷണം പോയ കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഒരുമാസത്തോളമായി നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി ഓട്ടോകൾ മോഷണം പോയിരുന്നു.തുടർച്ചയായി പരാതികൾ ലഭിച്ചതോടെ മോഷണത്തിന് പിന്നിൽ ഒരു സംഘമാണ് പ്രവർത്തിക്കുന്നതെന്ന സംശയം ശക്തമായി. തുടർന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് പ്രതികളുടെ വിവരങ്ങൾ ലഭിക്കുകയായിരുന്നു.
പലയിടങ്ങളിൽ നിന്നായി ഓട്ടോറിക്ഷകൾ മോഷ്ടിച്ച് ആവശ്യക്കാർക്ക് കുറഞ്ഞ തുകയ്‌ക്ക് വിൽക്കുകയായിരുന്നു പ്രതികളുടെ രീതി. മോഷ്ടിച്ച 50 ലധികം ഓട്ടോകൾ ഒരു ഓട്ടോയ്‌ക്ക് കേവലം 5,000 രൂപ മാത്രം വിലയിട്ട് വിറ്റിരുന്നതായി പ്രതികൾ വ്യക്തമാക്കി. മോഷ്ടിച്ച ഓട്ടോകൾ 300 രൂപ ദിവസ വാടകയ്‌ക്ക് നൽകിയിരുന്നതായും പ്രതികൾ കുറ്റസമ്മതം നടത്തി.
















Comments