തിരുവനന്തപുരം; കൊറോണ മരണങ്ങളുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷയുമായി 15000ത്തോളം പേരുടെ ആശ്രിതർ. ആരോഗ്യവകുപ്പ് നിയോഗിച്ച ജില്ലാതല സമിതികൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ കണക്കാണിത്. ഇതിൽ 6,209 മരണങ്ങളാണ് ഇതുവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. രേഖകളുണ്ടായിട്ടും പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്ന മരണങ്ങളാണ് നിലവിൽ ഉൾപ്പെടുത്തിയ ഭൂരിഭാഗം മരണങ്ങളും. ശേഷിക്കുന്നവ പരിഗണനയിലാണ്.
കൊറോണ പോസിറ്റീവായി 30 ദിവസത്തിനകം സംഭവിക്കുന്ന മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. ഈ വിധി പ്രകാരം ലഭിച്ച അപേക്ഷകളും പരിഗണിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ 1,800 മരണങ്ങൾ ഇതിനോടകം പട്ടികയിൽ ചേർത്തു.
കൂട്ടിച്ചേർത്തവ ഉൾപ്പെടെ സംസ്ഥാനത്തെ ആകെ മരണം 34,621 ആണ്. പഴയ മരണങ്ങൾ ഉൾപ്പെടുത്തിയതോടെ മരണനിരക്ക് 0.52 ശതമാനത്തിൽ നിന്ന് 0.66% ആയി. ബാക്കി അപേക്ഷകൾ കൂടി പരിഗണിച്ചാൽ ആകെ മരണങ്ങൾ 40,000 കടക്കുമെന്നാണ് വിവരം.
തിരുവനന്തപുരം (2358), എറണാകുളം (2000), ആലപ്പുഴ (2000), കൊല്ലം (1951), മലപ്പുറം (1508) കോട്ടയം (1505) എന്നീ ജില്ലകളിലാണ് ഏറ്റവുമധികം അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. മലപ്പുറം 1508, കണ്ണൂർ 1344, പത്തനംതിട്ട 1088, പാലക്കാട് 694, കാസർകോട് 400, കോഴിക്കോട് 295, ഇടുക്കി 126, തൃശൂർ 67, വയനാട് 38 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അപേക്ഷകളുടെ കണക്ക്.
















Comments