വ്യത്യസ്തമായ നിരവധി കാഴ്ചകളുടെ സംഗമഭൂമിയാണ് വിനോദ സഞ്ചാര ഭൂപടത്തിലെ മഹാരാഷ്‌ട്ര. കോട്ടകളും കൂറ്റൻ പർവ്വതങ്ങളും കൊടും കാടുകളും തീർത്ഥാടനകേന്ദ്രങ്ങളും കടൽത്തീരങ്ങളുമെല്ലാം മഹാരാഷ്‌ട്രയുടെ കാഴ്ചകളിൽ പെടും…
ഇങ്ങനെ സമ്പന്നമായ മഹാരാഷ്‌ട്രയിലെ രാജ്യങ്ങളെ കൊള്ളയടിക്കാൻ ശത്രുക്കൾ നിരന്തരം പരിശ്രമിച്ചിരുന്നു. ശത്രുക്കളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും രാജ്യത്തിന്റെ സമ്പൽ സമൃദ്ധിക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാനും രാജാക്കൻമാർ കോട്ടകൾ കെട്ടിപ്പൊക്കി
..
ഇന്ത്യയുടെ പ്രവേശ കവാടം എന്നറിയപ്പെടുന്ന മഹാരാഷ്‌ട്രയിൽ മാത്രം ഇത്തരത്തിൽ കെട്ടിപ്പൊക്കിയ ഏതാണ്ട് 350 കോട്ടകളുണ്ട് എന്നാണ് കണക്ക്.. അതിൽ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന കോട്ടയാണ് പ്രതാപ്ഢ്..സംഭവബഹുലമായ ഒട്ടേറെ ഏടുകൾക്കു സാക്ഷിയായ കോട്ട…മഹാനായ ശിവജി മഹാരാജിന്റെ പ്രതാപ്ഗഢ് കോട്ട…
മോണുമെൻസ് ഓഫ് ഇന്ത്യയുടെ പുതിയ അധ്യായത്തിലൂടെ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതാപ്ഗഢ് കോട്ടയെ കുറിച്ചറിയാം…..
പ്രതാപ്ഗഢിന്റെ പേരു കേൾക്കുമ്പോൾ തന്നെ മറാത്തികളുടെ സിരകളിൽ ചോര തിളക്കും. ഛത്രപതി ശിവജിയുടെ ജീവിതവുമായി പ്രതാപ്ഗഢിനുള്ള അഭേദ്യമായ ബന്ധമാണതിനു കാരണം….
ഛത്രപതി ശിവാജി മഹാരാജ് നീര, കൊയാന നദികളുടെ തീരത്തും തന്റെ രാജ്യം വ്യാപിപ്പിച്ചിരുന്നു.തന്റെ രാജ്യത്തിന്റെ ഭാഗമായ ഈ പ്രദേശം സംരക്ഷിക്കുന്നതിന്, നന്നായി നിർമ്മിച്ച ഒരു കോട്ട വേണമെന്ന് യുദ്ധനിപുണനായ അദ്ദേഹത്തിന് തോന്നി.. .
തന്റെ മന്ത്രിമാരിൽ ഒരാളായ മോറോപന്തിനോട് അവിടെ ഒരു കോട്ട പണിയാൻ അദ്ദേഹം ആവശ്യപ്പെട്ടു. മോറോ പന്തിന്റെ മേൽനോട്ടത്തിൽ അർജോജി യാദവ് കോട്ടനിർമ്മിച്ചു. ശിവജി കോട്ടക്ക് പ്രതാപ്ഗഢ് എന്ന് പേരിട്ടു…1856 ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.
ഭാരതത്തിന്റെ നെറുകയിലേക്ക് ഔറംഗസീബിനെയും വെല്ലുവിളിച്ചു ശിവാജിയുടെ പ്രതാപം വളരുന്നത് ഈ കോട്ടയുടെ നിർമാണത്തിനു ശേഷമാണ്..
ചിത്രശലഭത്തോട് സാമ്യമുള്ളതാണ്. പ്രതാപ്ഘട് കോട്ട. 1400 അടി നീളത്തിലും 400 അടി വീതിയിലും നിർമ്മിച്ച ഈ കോട്ടയുടെ വടക്ക്-പടിഞ്ഞാറൻ പ്രവിശ്യകൾക്ക് 800 അടിയിലധികം ഉയരമുണ്ട്…മഹാബലേശ്വറിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് കോട്ടയിലേക്ക്.
ബീജാപ്പൂരിലെ ആദിൽഷാഹി സുൽത്താന്റെ നിർദ്ദേശത്തെ തുടർന്ന് .ചതിപ്രയോഗത്തിലൂടെ ശിവജിയെ വധിക്കാൻ കണക്കുകൂട്ടലുകളുമായി എത്തിയ ,പത്താൻ ജനറലായിരുന്ന, അഫ്സൽ ഖാനെ ശിവജി വകവരുത്തിയത് ഈ കോട്ടയുടെ താഴ്വരയിൽ വെച്ചാണ്.
പ്രതാപ്ഢ് യുദ്ധത്തോടെ ബീജാപ്പൂരിന്റെ നട്ടെല്ലൊടിഞ്ഞു. തുടർന്നു നടന്ന പതിനഞ്ചു ദിവസത്തെ മിന്നൽ സൈനികനീക്കത്തിൽ പതിനേഴോളം കോട്ടകളും നിരവധി പ്രദേശങ്ങളും ശിവാജി പിടിച്ചെടുത്തു. പ്രതാപ്ഗഢിൽ കൊല്ലപ്പെട്ട അഫ്സൽ ഖാനെ എല്ലാ സൈനിക ബഹുമതികളോടും കൂടി ശിവജി സംസ്‌കരിച്ചു. ഹിന്ദുസ്ഥാനിലെ വീരനായകനായി ശിവജി മാറിയത് പ്രസിദ്ധമായ ഈ പ്രതാപ്ഗഢ് യുദ്ധത്തെ തുടർന്നാണെന്ന് ചരിത്രം….
കരിങ്കൽ ചുമരുകളിൽ നിറയെ ജംഗ്യ എന്ന പീരങ്കി ദ്വാരങ്ങള കൊണ്ട് സമ്പുഷ്ടമാണ് കോട്ട…ഭവാനി ക്ഷേത്രവും..അഫ്സൽ ഖാന്റെ ശവകുടീരവുമാണ് ഈ സ്ഥലത്തെ പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോട്ടയുടെ പരിസരത്തായി ഒരു ശിവക്ഷേത്രവും കാണാം
ശിവജി മഹാരാജ് പ്രതിഷ്ട്ടിച്ച ഭവാനി ദേവി തന്നെയാണ് കോട്ടയിലെത്തുന്നവർക്കുള്ള മുഖ്യ ആകർഷണം… ശിവാജി ആരൂഢത്തിലിരുത്തിയ കുലദേവത. ഖഡ്ഗ, ബാണ, ധനുഷ ത്രിശൂലങ്ങളും കനകകിരീടവും കനകനേത്രവും കനക നാസികാഭരണവുംധരിച്ച് മഹിഷാസുരനെ കാലടിക്കീഴിലമർത്തി വധിക്കാനൊരുങ്ങുന്ന മഹിഷാസുരമർദ്ദിനി….സംഭവബഹുലമായ ഒട്ടേറെ ഏടുകൾക്കു സാക്ഷിയായ കോട്ടയുടെ മറ്റൊരു മുഖമാകുന്നു.
ഇന്നും ശിവജിയുടെ പോരാട്ടവീര്യങ്ങളുടെ ചരിത്രം അകത്തളങ്ങളിൽ ഒളിപ്പിച്ചു പ്രൗഡിയോടെ നിലനിൽക്കുകയാണ് പ്രതാപ്ഗഢ് കോട്ട . വെബ് ഡെസ്‌ക് ജനം ടിവി.കോം















Comments