കൊച്ചി : നാട്ടിൽ ദീപാവലി ആഘോഷം കഴിഞ്ഞ് അധികം വന്ന പടക്കവും കമ്പിത്തിരിയും പൊതിഞ്ഞ് ബാഗിലാക്കി ഗൾഫിലേക്ക് പുറപ്പെട്ട യാത്രക്കാരൻ അറസ്റ്റിൽ . തൃശൂർ ചാവക്കാട് സ്വദേശി അർഷാദാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത് . വിമാനത്താവളത്തില്‍ ബാഗേജ് സ്ക്രീനിംഗ് ചെയ്തപ്പോഴാണ് ബാഗിൽ ഇത് കണ്ടെത്തിയത്.
തുടർന്ന് അർഷാദിനെ നെടുമ്പാശേരി പോലീസിന് കൈമാറി. വിമാനയാത്രയ്‌ക്കിടയിൽ അനധികൃതമായി സ്ഫോടക വസ്തു കൈവശം വെച്ചു എന്ന പേരിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് .
ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും പൂത്തിരിയും ആണ് ബാഗില്‍ ഉണ്ടായിരുന്നതെന്നും ,ഗൾഫിൽ കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് ഇത് ബാഗില്‍ ഇട്ടതെന്നുമാണ് അർഷാദ് പറഞ്ഞത് .
















Comments