ബെംഗളൂരു ; കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് കർണാടകത്തിലെ സിനിമാ ലോകവും ആരാധകരും മുക്തരായിട്ടില്ല . പവർ സ്റ്റാറിനോടുള്ള ആദരസൂചകമായി ശിവമോഗയ്‌ക്കടുത്തുള്ള സക്രെബൈലു ആനക്യാമ്പിലെ രണ്ട് വയസുള്ള ആനക്കുട്ടിക്ക് വനംവകുപ്പ് ജീവനക്കാർ പുനീത് എന്ന് പേര് നൽകി .
സെപ്തംബറിൽ ക്യാമ്പ് സന്ദർശിച്ച പുനീത് ഈ ആനക്കുട്ടിക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു . തുടർന്നാണ് നടന്റെ സ്മരണയ്‌ക്കായി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഐ.എം.നാഗരാജ് ഉൾപ്പെടെയുള്ളവർ ആനയ്‌ക്ക് ആ പേര് തിരഞ്ഞെടുത്തത് .
ക്യാമ്പിലെ നേത്ര എന്ന ആനയുടെ നാലാമത്തെ കുഞ്ഞാണ് പുനീത് . . സാധാരണയായി വനങ്ങളിൽ നിന്ന് ആനക്കുട്ടികൾ വന്നാൽ ആറ് വർഷം വരെ അമ്മയോടൊപ്പം താമസിക്കും. ആനത്താവളങ്ങളിൽ വച്ച് കുഞ്ഞിനെ അമ്മയിൽ നിന്ന് വേർപെടുത്തി തനിച്ച് ജീവിക്കാൻ പര്യാപ്തമാക്കും . എന്നാൽ പുനീതിനെ അമ്മയിൽ നിന്ന് വേർപിരിക്കാൻ മൂന്ന് മാസത്തോളം വൈകിയതായും അധികൃതർ പറഞ്ഞു .
















Comments