ഇസ്ലാമാബാദ്: സ്ത്രീകൾക്ക് മാത്രമായി പാകിസ്താൻ സൂപ്പർ ലീഗ്(പിഎസ്എൽ) ട്വന്റി20 ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ രാജാ അറിയിച്ചു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് റമീസ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ 19 വയസിനു താഴെ പ്രായമുള്ളവർക്കായും പിഎസ്എൽ സംഘടിപ്പിക്കുമെന്നും റമീസ് പറഞ്ഞു.
‘അടുത്ത വർഷം ഒക്ടോബറോടെ ആണ്ടർ-19 പിഎസ്എൽ ഞങ്ങൾ ആരംഭിക്കും. കൂടാതെ വനിതകൾക്കായി ഒരു പിഎസ്എൽ ടൂർണമെന്റ് എന്ന് ചിന്തയും ഇതോടൊപ്പം യാഥാർത്ഥ്യമാക്കും’ റമീസ് പറഞ്ഞു. 2016ലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിഎസ്എൽ ആരംഭിച്ചത്. രാജ്യത്തെ ആറ് നഗരങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പുരുഷന്മാരെ മാത്രം ഉൾപ്പെടുത്തി ആറ് ടീമുകൾ രൂപീകരിച്ചാണ് ആദ്യം പിഎസ്എൽ സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പുരുഷന്മാരുടെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പ്ലേഓഫുകൾക്കൊപ്പം വനിതകൾക്കായി സംഘടിപ്പിക്കുന്ന മത്സരമാണ് നിലവിൽ ഏഷ്യയിലെ ഏക വനിതാ ടി20 ടൂർണമെന്റ്. കൂടാതെ, ഇംഗ്ലണ്ട് ഈ വർഷം പുരുഷ ക്രിക്കറ്റ് മത്സരത്തിനൊപ്പം സ്ത്രീകൾക്കായി ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയിരുന്നു.
Comments