കൊൽക്കത്ത: ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ ശ്രമം. കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ അതിർത്തി സംരക്ഷണ സേന പിടികൂടി. ഇവരുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് വില മതിക്കുന്ന സ്വർണവും പിടിച്ചെടുത്തു.
ദക്ഷിണ ബംഗാൾ അതിർത്തി വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. 12 സ്വർണ ബിസ്‌ക്കറ്റുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സ്വർണത്തിന് വിപണിയിൽ 77 ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അന്താരാഷ്‌ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
















Comments