ദുബായ് : ടി 20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിനു പിന്നാലെ പാക് താരം ഹസൻ അലിയുടെ ഇന്ത്യക്കാരിയായ ഭാര്യയ്‌ക്ക് നേരെ പാക് ആരാധകരുടെ ഭീഷണി . സെമിഫൈനലിൽ അലി ക്യാച്ച് കൈവിട്ടത് മുതലാണ് ഹസൻ അലിയും ഭാര്യ സാമിയ അർസൂയുനുമെതിരെ വധഭീഷണിയും , ബലാത്സംഗഭീഷണിയും ഉയരുന്നത്.
ഓസീസിനെ ജയിപ്പിച്ചതിൽ മുഖ്യ പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്‍റെ ക്യാച്ചാണ് നഷ്ടമായത് . ഇതോടെ ഹസൻ അലിക്കെതിരെ അധിക്ഷേപവും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ. അതേ സമയം കളി തോൽക്കാൻ മറ്റൊരു കാരണമായ അഫ്രീദിക്കെതിരെ യാതൊരു വിമർശനങ്ങളുമുണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ് . ഹസൻ അലിയുടെ ഭാര്യയുടെ മാതൃരാജ്യം ഇന്ത്യയാണെന്നതാണ് പാക് ആരാധകർ ലക്ഷ്യം വയ്‌ക്കുന്നത് .
ഹസൻ അലി രാജ്യദ്രോഹി ആണെന്നും ഓസ്ട്രേലിയയിൽ നിന്ന് പണം വാങ്ങിയെന്നും ചിലർ ആരോപിച്ചു . ഷിയാ വംശജനായ ഹസൻ അലി പാകിസ്താനെ അഴുക്കുചാലിൽ എത്തിച്ചു.ഇന്ത്യക്കാരിയായ ഭാര്യയെ സന്തോഷിപ്പിക്കാനാണ് ഹസൻ അലി മനപൂർവ്വം പാകിസ്താനെ തോൽപ്പിച്ചത് തുടങ്ങിയ വിമർശനങ്ങളും ഉയരുന്നുണ്ട് .
ഹസൻ അലിയുടെ ഇന്ത്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ചിലർ ഭീഷണിപ്പെടുത്തി. മാത്രമല്ല ഹസൻ അലിയുടെ അമ്മയേയും , സഹോദരിയ്‌ക്കുമെതിരെയും അസഭ്യവർഷം നടത്തുന്നുണ്ട് .
















Comments