മുംബൈ; ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടന്ന സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും എൻസിബി ചോദ്യം ചെയ്യുന്നു. നവി മുംബൈയിലെ ബേലാപൂർ ആർഎഎഫ് ക്യാമ്പിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഡൽഹി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘമാണ് ആര്യനെ ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ മുംബൈയിലെ എൻസിബി ഓഫീസിൽ ആര്യൻ ഖാൻ എത്തിയിരുന്നു. എല്ലാ വെള്ളിയാഴ്ചയും എൻസിബിക്ക് മുന്നിൽ ഹാജരാകണമെന്ന കോടതി നിർദേശത്തെ തുടർന്നാണിത്. ജാമ്യം നൽകുന്നതിനായി മുന്നോട്ടുവെച്ച ഉപാധികളിൽ ഒന്നായിരുന്നു ഇത്. കഴിഞ്ഞ മാസം ജയിലിൽ നിന്നും പുറത്തിറങ്ങിയ ആര്യൻ ജാമ്യം ലഭിച്ചതിന് ശേഷം പുറംലോകവുമായി കാര്യമായി ബന്ധപ്പെട്ടിരുന്നില്ല.
ഒക്ടോബർ മൂന്നിന് അറസ്റ്റിലായ ആര്യൻ എട്ടാം തിയതിയോടെ ആർതർ റോഡ് ജയിലിലാകുകയും മൂന്നാഴ്ചയോളം ജയിൽ വാസമനുഷ്ഠിക്കുകയും ചെയ്തു. നിരവധി തവണ ജാമ്യാപേക്ഷ നിരസിച്ചതിന് ഒടുവിൽ ഒക്ടോബർ 28ന് ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം നൽകിയത്.
















Comments