കൊല്ലം : പരപ്പാർ അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്കെത്തുന്നു. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നത്തെ ജലനിരപ്പ് 114.82 മീറ്ററായിരുന്നു. ഇനി ഒരു മീറ്റർ കൂടി ഉയർന്നാൽ പരമാവധി സംഭരണ ശേഷിയിലേക്കെത്തും.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെതുടർന്നാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ 4 ഷട്ടറുകളും 80 മീറ്റർ ഉയർത്തി. കഴിഞ്ഞ ദിവസം രാവിലെ 10 സെന്റി മീറ്റർ ഉയർന്നിരുന്ന ഷട്ടർ വൈകിട്ടോടെ 40 സെന്റി മീറ്ററിൽ എത്തിയിരുന്നു. ഇത് ഇന്ന് വൈകീട്ടായപ്പോൾ 80 സെന്റീമീറ്റാക്കി ഉയർത്തുകയായിരുന്നു.
ഇതേ അളവിൽ അണക്കെട്ടിലേക്കു വെള്ളം ഒഴുകിയെത്തിയാൽ ശനിയാഴ്ച ഷട്ടറുകൾ 1.20 മീറ്റർ ഉയർത്താനുള്ള തീരുമാനത്തിലാണ് കല്ലട ഇറിഗേഷൻ പ്രൊജക്ട് അധികൃതർ. ഷട്ടറുകൾ ഉയർത്തിയതോടെ കല്ലടയാറ്റിലേക്കുള്ള ജലമൊഴുക്കും കല്ലടയാർ കരകവിയുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാദ്ധ്യത ഉണ്ട്.
















Comments