മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാന നഗരിയിൽ ബോംബ് സ്‌ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മുംബൈ അതീവ സുരക്ഷയിൽ. ബാന്ദ്രാ റെയിൽവേ പോലീസ് സ്‌റ്റേഷനിലേക്കാണ് ഫോൺ മുഖേന ഭീഷണി സന്ദേശമെത്തിയത്.
സന്ദേശം ലഭിച്ചതിന് പിന്നാലെ നഗരത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. മുംബൈ റെയിൽവേ പോലീസ് കമ്മീഷണർ ഖ്വായിസർ ഖാലിദാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞയാഴ്ചയാണ് രണ്ട് പേർ സംശയാസ്പദമായ സാഹചര്യത്തിൽ മുകേഷ് അംബാനിയുടെ വസതിയെക്കുറിച്ച് അന്വേഷിച്ചതിനെ തുടർന്ന് ആന്റിലയ്‌ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്. നിഗൂഡ സാഹചര്യത്തിൽ രണ്ട് അജ്ഞാതർ ആന്റിലയെക്കുറിച്ച് അന്വേഷിച്ചതായി ഒരു ടാക്‌സി ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നായിരുന്നു സംഭവം.
















Comments