തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപൻ നാളെ അധികാരമേൽക്കും. കൂടാതെ ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
രാവിലെ തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീ ദേവി ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുക്കും. ഇരുവരും അധികാരമേറ്റതിനെ തുടർന്ന് ആദ്യ ബോർഡ് യോഗവും ചേരും.
സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപൻ നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. 2009ൽ പത്തനംതിട്ടയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.
















Comments