ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ഡൗൺ നീട്ടി. നവംബർ 30 വരെയാണ് ലോക്ഡൗൺ നീട്ടിയത്.നിലവിലുള്ള നിയന്ത്രണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ലോക്ഡൗൺ നീട്ടിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൽ അറിയിച്ചത്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ മഴക്കാലജന്യ രോഗങ്ങളിൽ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കാലവർഷം കടുത്തതോടെ ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുക്കമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊറോണ നിയന്ത്രണങ്ങൾ പാലിക്കണമെന്നും സമൂഹ്യഅകലം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അതേസമയം അന്തർ സംസ്ഥാന യാത്രയ്‌ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തമിഴ്‌നാട് ഇളവ് നൽകി. കേരളത്തിൽ കൊറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ ദേശീയ പാതയിൽ ഒരുക്കിയ ബാരിക്കേഡുകൾ പൂർണമായി മാറ്റി. പരിശോധനകൂടാതെ വാഹനങ്ങൾ ദേശീയപാതയിലൂടെ കടത്തിവിട്ട് തുടങ്ങി. നിലവിൽ യാത്രക്കാർക്ക് പാസും സർട്ടിഫിക്കറ്റും ഇല്ലാതെ തമിഴ്‌നാട്ടിലേക്ക് കടക്കാം.അതേസമയം ജാഗ്രത കൈവിടരുതെന്നും യാത്രക്കാർ നിർബന്ധമായും കൊറോണ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
















Comments