ഇസ്ലാമാബാദ് : ഇന്ത്യക്കാരിയായ ഭാര്യയ്‌ക്ക് നേരെ പാക് ആരാധകർ ബലാത്സംഗ ഭീഷണി ഉയർത്തിയ സാഹചര്യത്തിൽ മാപ്പ് പറഞ്ഞ് പാക് താരം ഹസൻ അലി . ട്വന്റി-20 ലോകകപ്പില്‍ പാക് ടീം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹസൻ അലിയ്‌ക്കും ഭാര്യയ്‌ക്കും നേരെ ഭീഷണികൾ ഉണ്ടായത് .
‘ എന്റെ പ്രകടനം നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതിനാൽ നിങ്ങളെല്ലാവരും അസ്വസ്ഥരാണെന്ന് എനിക്കറിയാം … എന്നാൽ നിങ്ങളേക്കാൾ നിരാശയിലാണ് ഞാൻ . എന്നിലുള്ള നിങ്ങളുടെ പ്രതീക്ഷകൾ മാറ്റരുത്. പാക് ക്രിക്കറ്റിനെ ഏറ്റവും ഉയർന്ന തലത്തിൽ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ കഠിനാധ്വാനത്തിലേക്ക് മടങ്ങും . കൂടുതൽ ശക്തമാകും, ” ഹസൻ അലി ട്വീറ്റ് ചെയ്തു .
ഓസീസിനെ ജയിപ്പിച്ചതിൽ മുഖ്യ പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്‍റെ ക്യാച്ചാണ് ഹസൻ അലിയ്‌ക്ക് നഷ്ടമായത് . തുടർന്നാണ് ഹസൻ അലിക്കും , ഭാര്യ സാമിയ അർസൂയുനുമെതിരെ വധഭീഷണിയും , ബലാത്സംഗഭീഷണിയും ഉയർന്നത് . കളി തോൽക്കാൻ മറ്റൊരു കാരണമായ അഫ്രീദിക്കെതിരെ യാതൊരു വിമർശനങ്ങളുമുണ്ടായിരുന്നില്ല . ഇന്ത്യക്കാരിയായ ഭാര്യയെ സന്തോഷിപ്പിക്കാനാണ് ഹസൻ അലി മനപൂർവ്വം പാകിസ്താനെ തോൽപ്പിച്ചത് തുടങ്ങിയ വിമർശനങ്ങളും ഉണ്ടായിരുന്നു .
















Comments