ഭോപ്പാൽ ; എരുമ പാൽ കറക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിലെത്തി . മദ്ധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നുള്ള ബാബുലാൽ ജാതവ് എന്ന കർഷകനാണ് എരുമയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിയത്.
എരുമ പാൽ കറക്കാൻ അനുവദിക്കുന്നില്ലെന്നും , അത് മന്ത്രവാദത്തിന്റെ സ്വാധീനത്തിലാണെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു പരാതി . ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അരവിന്ദ് ഷായോടായിരുന്നു കർഷകൻ സങ്കടം പറഞ്ഞത് . എരുമ മന്ത്രവാദത്തിന്റെ സ്വാധീനത്തിലാണെന്ന് ചില ഗ്രാമീണർ തന്നോട് പറഞ്ഞതായും പരാതിക്കാരൻ പറഞ്ഞു .
ആദ്യം പരാതി നൽകിയ ശേഷം നാലു മണിക്കൂർ കഴിഞ്ഞ് ബാബുലാൽ വീണ്ടും പരാതിയുമായെത്തി . തുടർന്ന് വെറ്റിനറി ഡോക്ടറുടെ സഹായം പോലീസ് ഇടപെട്ട് കർഷകന് ലഭ്യമാക്കുകയായിരുന്നു . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
















Comments