ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്. ഭീകരൻ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഓൾഡ് ശ്രീനഗർ സിറ്റിയിലെ ജമാലത്ത പ്രദേശത്തായിരുന്നു പരിശോധന. വെടിവെയ്പ്പ് ആരംഭിച്ചതോടെ പ്രദേശമാകെ സൈന്യം വളഞ്ഞു.
ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കശ്മീരിൽ ആക്രമണമുണ്ടാകുന്നത്. ശ്രീനഗറിൽ ബതാമലൂ പ്രദേശത്ത് ഇത്തരത്തിലുണ്ടായ ഏറ്റുമുട്ടലിൽ 29കാരനായ പോലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരികൾക്ക് നേരെയും ആക്രമണങ്ങൾ രൂക്ഷമാണ്. 11 പ്രദേശവാസികളാണ് അടുത്തിടെ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു.
















Comments