മുംബൈ: പ്രശസ്ത എഴുത്തുകാരനും പത്മവിഭൂഷൺ ജേതാവുമായ ബൽവന്ത് മോരേശ്വർ പുരന്ദരെ(ബാബാസാഹേബ് പുരന്ദരെ) അന്തരിച്ചു. 99 വയസായിരുന്നു. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെ ആയിരുന്നു അന്ത്യം. കുളിമുറിയിൽ വീണതിനെ തുടർന്ന് ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2015ൽ മഹാരാഷ്‌ട്രയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് നൽകി സംസ്ഥാന സർക്കാർ പുരന്ദരെയെ ആദരിച്ചു. അദ്ദേഹത്തിന് 2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. പതിനേഴാം നൂറ്റാണ്ടിൽ മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവജിയുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പുരന്ദരെയുടെ കൃതികൾ. അതിനാൽ ശിവ-ഷാഹിർ എന്നും അദ്ദേഹം അറിയിപ്പെട്ടിരുന്നു.
പുരന്ദരെ വളരെ ചെറുപ്രായത്തിൽ തന്നെ ശിവജിയുടെ ഭരണകാലവുമായി ബന്ധപ്പെട്ട കഥകൾ എഴുതിത്തുടങ്ങിയിരുന്നു. അവ പിന്നീട് സമാഹരിച്ച് ‘തിംഗ്യ’ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു.
















Comments